സജിത്ത്|
Last Modified തിങ്കള്‍, 5 ജൂണ്‍ 2017 (09:40 IST)
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ വിജയത്തോടെ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് ഇന്ത്യന്‍ ടീം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു ടീം മറ്റൊരു ടീമിനെതിരെ ഏറ്റവുമധികം തവണ ജയിക്കുന്ന റെക്കോര്‍ഡ് എന്ന തകര്‍പ്പന്‍ നേട്ടമാണ് പാകിസ്ഥാനെതിരെ
ഇന്ത്യ കൈവരിച്ചത്.
ഇതുവരെ നടന്ന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി തുടങ്ങിയ ഐസിസി ടൂര്‍ണമെന്റുകളിലായി 13 തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. അവസാനം നടന്ന ഏഴ് ഐസിസി ചാംപ്യന്‍ഷിപ്പുകളിലും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീമിനു കഴിഞ്നു.
2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിലായിരുന്നു ഏറ്റവുമൊടുവില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. അതേസമയം ഐസിസി ചാംപ്യന്‍സ് ട്രോഫികളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കഴിഞ്ഞദിവസം എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ നേടിയത്.