കിര്‍മാനിക്ക് സി കെ നായിഡു പുരസ്കാരം

India, wicketkeeper, Syed Kirmani, CK Nayudu, സയിദ് കിര്‍മാനി, സി കെ നായിഡു, ക്രിക്കറ്റ്, കപില്‍ ദേവ്, ധോണി
മുംബൈ| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2015 (12:56 IST)
മുന്‍ ഇന്ത്യന്‍ വിക്കറ്റ്‌കീപ്പര്‍ - ബാറ്റ്സ്‌മാനായ സയിദ് കിര്‍മാനിക്ക് ഈ വര്‍ഷത്തെ സി കെ നായിഡു ലൈഫ് ടൈം അച്ചീവുമെന്‍റ് പുരസ്കാരം. ബി സി സി ഐ ഒരു മുന്‍ കളിക്കാരന് നല്‍കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇത്. ട്രോഫിയും ഫലകവും 25 ലക്ഷം രൂപയുടെ ചെക്കും അടങ്ങുന്നതാണ് അവാര്‍ഡ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരുന്നു സയിദ് കിര്‍മാനി. 88 ടെസ്റ്റുകളില്‍ നിന്നായി 198 പേരെ പുറത്താക്കിയ ചരിത്രമാണ് വിക്കറ്റിനുപിന്നില്‍ കിര്‍മാനിക്കുള്ളത്. രണ്ട് സെഞ്ച്വറികളടക്കം 3000 ടെസ്റ്റ് റണ്‍സും കിര്‍മാനിയുടെ പേരിലുണ്ട്.

49 ഏകദിനങ്ങളില്‍ നിന്നായി 373 റണ്‍സും കിര്‍മാനിയുടെ സമ്പാദ്യത്തിലുണ്ട്. രാജ്യം പത്മശ്രീ നല്‍കി സയിദ് കിര്‍മാനിയെ ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :