മാസ്റ്റര്‍ ഷെഫായി സച്ചിന്‍,മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പാചകം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (14:33 IST)

ക്രിക്കറ്റ് മതമാണെങ്കില്‍ സച്ചിനാണ് ദൈവം എന്നു പറഞ്ഞിട്ടുളള നാടാണ് ഇന്ത്യ. ക്രിക്കറ്റിനെ ഇത്രത്തോളം നെഞ്ചോട് ചേര്‍ക്കുന്ന മറ്റൊരു ജനത ലോകത്തുണ്ടാവില്ല. ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍ വീട്ടിലെ അടിപൊളി പാചകക്കാരനാണ്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാസ്റ്റര്‍ ഷെഫ്? ആകാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു.A post shared by Sachin (@sachintendulkar)

താന്‍ ഉണ്ടാക്കുന്ന വിഭവത്തിന് പേര് രഹസ്യമാക്കി വെച്ചു കൊണ്ട് തന്റെ കൂട്ടുകാര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

'ഇന്നത്തെ നിങ്ങടെ ഷെഫിനോട് ഹായ് പറയൂ! എന്തായിരിക്കും പാചകം ചെയ്യുന്നതെന്ന്? ഊഹിക്കൂ??'- എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.പാചകം കഴിഞ്ഞ ശേഷം കൈകളുയര്‍ത്തി കാണിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :