അഹമ്മദാബാദ്|
WEBDUNIA|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (11:42 IST)
PTI
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ഗുജറാത്തിലെ ഗീര്‍ വനം സന്ദര്‍ശിച്ചു. കുടുംബവും അടുത്ത സുഹൃത്തുകളുമായിട്ടാണ് അദ്ദേഹം വനം സന്ദര്‍ശിച്ചത്.
രണ്ട് ദിവസത്തെ സൌരാഷ്ട്ര സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം എത്തിയത്. ഭാര്യ അഞ്ജലി, മകന്‍ അര്‍ജുന്‍, മകള്‍ സാറ മറ്റ് സുഹൃത്തുക്കള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗീര്‍ വനത്തിലെ സിംഹങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് സച്ചിന്‍ പറഞ്ഞു. ഗുജറാത്ത് വനസംരക്ഷണ വകുപ്പിനെ അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചു.
വന്യജീവജാലങ്ങളെ സംരക്ഷിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ഗീര്‍ വനത്തെയും ഇവിടുത്തെ ഏഷ്യാറ്റിക് സിംഹങ്ങളെക്കുറിച്ചും ധാരണം കേട്ടിട്ടുണ്ട്, ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സച്ചിനെ അറിയിച്ചു. സമീപത്തുള്ള ഗ്രാമവാസികളെയും വനം സംരക്ഷിന്നതിന് സച്ചിന്‍ തന്റെ അഭിനന്ദനം അറിയിച്ചു.