സമ്പാദ്യത്തില്‍ ധോണിയും കേമന്‍ തന്നെ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (12:19 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന അന്താരാഷ്ട്ര കായിക താരങ്ങളുടെ പട്ടികയില്‍ പതിനാറാം സ്ഥാനത്തെന്ന് ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ട്. ഉസൈന്‍ ബോള്‍ട്ട് റാഫേല്‍ നദാല്‍ തുടങ്ങിയ കായിക ഇതിഹാസങ്ങളെ മറികടന്നാണ് ധോണി പണക്കാരനായത്.

2012 ജൂണിനും 2013 ജൂണിനുമിടയില്‍ ധോണി സമ്പാദിച്ചത് 200 കോടി രൂപയാണ്. കളിക്കളത്തില്‍ നിന്നുള്ള പ്രതിഫലവും പ്രൈസ് മണിയും ക്ളബ് തലത്തില്‍ നിന്നും ദേശീയ ടീമില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ബോണസുകളും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും കണക്കിലെടുത്താണ് ഫോബ്സ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം മുപ്പത്തിയൊന്നാം സ്ഥാനത്തായിരുന്നു ധോണി.

ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സാണ് പട്ടികയില്‍ ഒന്നാമത്. ടെന്നിസ് താരം റോജര്‍ ഫെഡറര്‍ രണ്ടാം സ്ഥാനത്തും ബാസ്കറ്റ് ബോള്‍ താരം കോബ് ബ്രയാന്റ് മൂന്നാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :