കേരളം പാലമിട്ടു: സ്മാര്‍ട്ട് സിറ്റി പ്രദേശത്തിന് ഒറ്റ സെസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുള്ള 246 ഏക്കര്‍ പ്രദേശത്തിന് കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡ് ഏക സെസ് അനുവദിച്ചു.

135 ഏക്കര്‍ പ്രദേശത്തിന് മാത്രമാണ് പ്രത്യേക സാന്പത്തിക മേഖലാ പദവി അനുവദിച്ചിരുന്നത്. ഇപ്പോള്‍ 111 ഏക്കര്‍ പ്രദേശത്തിന് കൂടി സെസ് അനുവദിച്ചാണ് ഒറ്റ സെസാക്കിയത്.

പ്രദേശത്തിന് ഒറ്റ സെസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും പദ്ധതി നടത്തിപ്പുകാരായ ടീകോമും നിരവധി തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു.

പദ്ധതി പ്രദേശത്തിന് നടുവിലൂടെ ഒരു പുഴ ഉള്ളതിനാല്‍ ഇത് രണ്ട് പ്രദേശമായി മാത്രമെ കാണാനാകു എന്ന് കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡ് നിലപാടെടുത്തു.

കേരളത്തിന്റെയും ടീകോമിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പദ്ധതി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. പ്രദേശം ഒന്നാക്കുന്നതിന് പാലം നിര്‍മ്മിക്കാമെന്ന് കേരളം മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ടാണ് ഇപ്പോള്‍ ഒറ്റ സെസ് പദവി അനുവദിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :