ഷവര്‍ വേണ്ട; ബക്കറ്റ് വെള്ളം മതിയെന്ന് സച്ചിന്‍

മുംബൈ| WEBDUNIA|
PRO
തനിക്ക് കുളിക്കാനായി ഷവര്‍ വേണ്ടെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു ബക്കറ്റ് വെള്ളത്തിലാണ് താന്‍ കുളിക്കാറുള്ളതെന്നും സച്ചിന്‍ വ്യക്തമാക്കി. സച്ചിനെന്താ ‘കുളിസീനി’നെ കുറിച്ച് പറയുന്നതെന്ന് ഓര്‍ത്ത് സംശയിക്കേണ്ട. അമൂല്യമായ ശുദ്ധജലം പാഴാക്കി കളയുന്നതിനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന പുതിയ പരസ്യ ചിത്രത്തിലാണ് സച്ചിന്‍ വെള്ളം പാഴാക്കുന്നവര്‍ക്കെതിരെ പരസ്യമായി രംഗത്തു വരുന്നത്.

30 സെക്കന്‍ഡ് നിണ്ട് നില്‍ക്കുന്ന പരസ്യത്തിലാണ് തന്‍റെ കുളിയെപ്പറ്റി സച്ചിന്‍ വിശദമാക്കുന്നത്. ഹിന്ദിയിലും മറാഠിയിലും പരസ്യം ഒരേസമയം പുറത്തിറക്കും. മുമ്പ് എയ്‌ഡ്സ് ബോധവല്‍ക്കരണത്തിനായുള്ള പരസ്യത്തിലും സച്ചിന്‍ ഇതുപോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള സച്ചിനെ തന്നെ സന്ദേശവാഹകനാക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കോര്‍പറേഷന്‍റെ നിലപാട്.

ഒരു ദിവസം 4200 മില്യണ്‍ ലിറ്റര്‍ ജലമാണ് മുംബൈയ്ക്ക് വേണ്ടത്. എന്നാല്‍ ലഭ്യമാവുന്നതോ 3400 മില്യണ്‍ ലിറ്റര്‍ ജലവും. ശുദ്ധജലദൌര്‍ലഭ്യത്തെത്തുടര്‍ന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ ഉപഭോഗത്തില്‍ 15 ശതമാനത്തിന്‍റെയും വാണിജ്യ ആവിശ്യങ്ങള്‍ക്കുള്ള ഉപഭോഗത്തിന്‍റെ 30 ശതമാനവും നിയന്ത്രണം എര്‍പ്പെടുത്താന്‍ കോപറേഷന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :