ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 1 ഓഗസ്റ്റ് 2013 (08:31 IST)
PRO
ഐപിഎല്‍ ഒത്തുകളി കേസില്‍ ഈ മാസം 21നു ഹാജരാവാന്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ഡല്‍ഹി കോടതി നോട്ടിസ് അയച്ചു. ശ്രീശാന്ത് അടക്കം 21 പേരുടെ ജാമ്യം റദ്ദാക്കണമെന്നഭ്യര്‍ഥിച്ചു ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിക്കു മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ശ്രീശാന്തിനും കൂട്ടര്‍ക്കും മുന്‍പു ജാമ്യം നല്‍കിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും എല്ലാവര്‍ക്കും മേല്‍ മകോക്കയുടെ മൂന്ന്, നാല് വകുപ്പുകള്‍ ചുമത്താനുള്ള മതിയായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ കോടതിയില്‍ വ്യക്‌തമാക്കി. മകോക്ക ചുമത്തപ്പെട്ട കുറ്റാരോപിതര്‍ക്കു ജാമ്യം ലഭിക്കാന്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച കോടതി, അതിന്റെ പകര്‍പ്പ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് അയച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രാജസ്ഥാന്‍ താരം അജിത് ചാന്ദില ഉള്‍പ്പെടെ എട്ടു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കോടതി മാറ്റിവച്ചു.