കണ്ണൂര്‍: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജാനാര്ദ്ദനനും. കേസില്‍ ജാമ്യം ലഭിച്ച തലശേരിയിലെ വീട്ടിലെത്തിയ ജിജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. “ശ്രീശാന്തിനെ പോലെ ഞാനും കേസില്‍ നിരപരാധിയാണ്. ശ്രീശാന്തിനും അറിയാം അത്. ഞാനാണ് ശ്രീശാന്തിനെ ഒത്തുകളിയുമായി ബന്ധപ്പെടുത്തിയതെന്ന രീതിയില്‍ അഭ്യൂഹം പ്രചരിപ്പിച്ചത് അഭിഭാഷകനാണ്. നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കും.