വമ്പന്മാരെ വിറപ്പിക്കാന്‍ അഫ്ഗാന്‍ വരുന്നു!

ഷാര്‍ജ| WEBDUNIA| Last Modified ശനി, 11 ഫെബ്രുവരി 2012 (16:54 IST)
ക്രിക്കറ്റ് ലോകത്ത് മറ്റൊരു ടീം കൂടി ഉദയം ചെയ്യുന്നു. വമ്പന്‍ ടീമുകള്‍ക്ക് തങ്ങള്‍ മികച്ച എതിരാളികളാ‍കുമെന്ന് ആദ്യത്തെ അന്താരാഷ്‌ട്ര മത്സരത്തിലൂടെ തന്നെ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് അഫ്ഗാനികളുടെ വരവ്. പാകിസ്ഥാനെതിരെ നടന്ന ഏകദിന മത്സരത്തില്‍ അഫ്ഗാനിന്റെ പുതുമുഖങ്ങള്‍ പരാജയപ്പെട്ടത് മാന്യമായിട്ടായിരുന്നു.

പാകിസ്ഥാനെതിരെ 48.3 ഓവര്‍ ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന് 200 റണ്‍സ് തികയ്ക്കാനായില്ലെങ്കിലും, മികച്ച ഫോമില്‍ തുടരുന്ന വമ്പന്‍ ബൌളിംഗ് ടീമായ പാകിസ്ഥാനെതിരെയുള്ള പ്രകടനം ലോക ക്രിക്കറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് തന്നെയാണ്. അഫ്ഗാനിസ്ഥാന്‍ 195 റണ്‍സാണ് നേടിയത്. ബൌളിംഗിലും ബാറ്റിംഗിലും തങ്ങള്‍ മോശക്കാരല്ലെന്ന് തെളിയിച്ച അഫ്ഗാനിസ്ഥാന് അഫ്ഗാന്‍ സര്‍ക്കാറിന്റെയും താലിബാന്റെയും പിന്തുണയും മികച്ച പ്രകടനം കാഴ്‌ചവച്ചതിന് ആശംസയും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :