രാജ്യത്തിന് മു‌ന്‍‌ഗണന നല്‍കാനവില്ല:വെറ്റോറി

വെല്ലിംഗ്‌ടണ്‍| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (11:53 IST)
ഐ പി എല്ലിനുമേല്‍ എപ്പോഴും രാജ്യത്തിന് മുന്‍‌തുക്കം നല്‍കാനാവില്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി. അടുത്ത വര്‍ഷത്തെ ഐ പി എല്‍ സീസണില്‍ ഓസ്ട്രലിയുടെ ന്യൂസിലന്‍ഡ് പര്യടനമുളളതിനാല്‍ ഐ പി എല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന കീവീസ് താരങ്ങളുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വെറ്റോറി.

ഐ പി എല്‍ നഷ്ടമാക്കുകയെന്നത് വിഷമകരമായ തീരുമാനമായിരുന്നു. എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ രാജ്യത്തിന് മുന്‍ഗണന നല്‍കുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു വരികയാണെങ്കില്‍ എപ്പോഴും പണത്തെ മറന്ന് രാജ്യത്തിനുവേണ്ടി ഇറങ്ങുക എന്നത് കളിക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഇത്തരം തീരുമാനംങ്ങള്‍ ഭാവിയില്‍ എടുക്കേണ്ടി വരില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്-വെറ്റോറി പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനമുണ്ടായിരുന്നതിനാല്‍ ഐ പി എല്ലിലെ ആദ്യ എഡിഷനിലും ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് കളിക്കാനായിരുന്നില്ല. ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറി, വൈസ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം, ജെസി റൈഡര്‍, ജേക്കബ് ഓറം, കൈ മില്‍‌സ് എന്നിവരാണ് ഐ പി എല്ലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :