രഹാനയ്ക്ക് സെഞ്ച്വറി; ഇന്ത്യക്ക് 246 റണ്‍സ് ലീഡ്

വെല്ലിങ്ടണ്‍| WEBDUNIA| Last Modified ശനി, 15 ഫെബ്രുവരി 2014 (11:08 IST)
PTI
ന്യൂസിലന്‍ഡിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. 438 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനയുടെ സെഞ്ച്വറി (118) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച ലീഡ് നേടാന്‍ സഹായകമായത്. ഇതോടെ ഇന്ത്യക്ക് 246 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി.

ശിഖര്‍ ധവാന്‍(98), എം എസ് ധോണി (61), വിരാട് കോഹ്ലി (38), ഇശാന്ത് ശര്‍മ്മ (26) റണ്‍സുമെടുത്തു. 158 പന്തില്‍ 17 ബൗണ്ടറികളും ഒരു സിക്‌സുമടക്കമാണ് സെഞ്ച്വറി തികച്ചത്. 14 ബൗണ്ടറിയും ഒരു സിക്ലസുമടക്കമാണ് ധവാന്റെ ഇന്നിംഗ്‌സ്.

മറുപടി മാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. കൈന്‍ വിത്സണും റൂതര്‍ഫോര്‍ഡുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :