രഞ്ജി ട്രോഫി: കര്‍ണാടക ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത

മൊഹാലി| WEBDUNIA|
PRO
രഞ്ജി ട്രോഫിയില്‍ കര്‍ണാടക ഫൈനല്‍സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. പഞ്ചാബിനെതിരെ ആദ്യ ഇന്നിങ്ങ്സില്‍ കര്‍ണാടക 177 റണ്‍സ്‌ ലീഡിലെത്തുകയും ചെയ്‌തു.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ കര്‍ണാടക അഞ്ചു വിക്കറ്റിന്‌ 447 റണ്‍സെടുത്തിട്ടുണ്ട്‌. അമിത്‌ വര്‍മ 114 റണ്‍സെടുത്തും കരുണ്‍നായര്‍ 151 റണ്‍സെടുത്തും ക്രീസിലുണ്ട്‌. ആറാം വിക്കറ്റില്‍ ഇരുവരും കൂടി 206 റണ്‍സ്‌ നേടിക്കഴിഞ്ഞു.

ഒരു ദിവസം മാത്രം ശേഷിക്കെ ആദ്യ ഇന്നിങ്ങ്സ്‌ ലീഡിന്റെ മികവില്‍ കര്‍ണാടക ഫൈനലിലെത്തും. മഹാരാഷ്ട്ര നേരത്തേതന്നെ ഫൈനലില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. 29ന്‌ ഫൈനല്‍ ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :