മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 14 ജൂലൈ 2010 (15:23 IST)
PRO
തനിക്കെതിരെയുള്ള ബിസിസിഐയുടെ അന്വേഷണം സ്വതന്ത്രമായിരിക്കണമെന്ന് ആവശ്യപ്പെട്ട് ലളിത് മോഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അച്ചടക്ക നടപടികള്‍ എടുക്കുന്നതിന് സ്വതന്ത്രസംവിധാനം രൂപീകരിക്കാന്‍ കോടതി ബി സി സി ഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് മോഡിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഇരുകൂട്ടര്‍ക്കും അംഗീകരിക്കാനാവുന്ന നിഷ്പക്ഷനായ വ്യക്‌തിയാവണം സ്വതന്ത്രസംവിധാനത്തിനു ചുക്കാന്‍ പിടിക്കേണ്ടത്. നിലവില്‍ തനിക്കുപകരം ഐ പി എല്ലിന്റേ മേധാവിയായ ചിരായു അമീനെ അന്വേഷണം നടത്തുന്ന അച്ചടക്കസമിതിയില്‍ നിന്നു നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ മോഡി ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം 16ന് അച്ചടക്ക സമിതി മുന്‍പാകെ ഹാജരാവാന്‍ മോഡിയോട് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇതിനു മുന്‍പ് ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് മോഡി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതി നാളെ ഹര്‍ജി പരിഗണനയ്ക്കെടുക്കുന്നത്. ഐ പി എല്ലില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഈ വര്‍ഷം ഏപ്രില്‍ 25നാണ് മോഡിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ ബി സി സി ഐ തീരുമാനിച്ചത്.