മിക്കി ആര്‍തര്‍ ഓസീസ്‌ ക്രിക്കറ്റ്‌ അസോസിയേഷനെതിരെ കേസ്കൊടുത്തു

മെല്‍ബണ്‍| WEBDUNIA|
PTI
PTI
പുറത്താക്കപ്പെട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ കോച്ച്‌ മിക്കി ആര്‍തര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ്കൊടുത്തു. വംശീയ വേര്‍തിരിവ്‌ തനിക്കു നേരിടേണ്ടിവന്നുയെന്ന് വ്യക്‌തമാക്കിയ ആര്‍തര്‍ ഓസീസ്‌ ക്രിക്കറ്റ്‌ അസോസിയേഷനെതിരെ 36 ലക്ഷം യുഎസ്‌ ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു കേസ്‌ നല്‍കിയത്‌.

മിക്കി ആര്‍തറെ ആഷസ്‌ പരമ്പരയ്ക്കു തൊട്ടുമുന്‍പാണ്‌ പുറത്താക്കിയത്‌. ഇന്ത്യക്കെതിരായ കളികളിലെയും ചാംപ്യന്‍സ്‌ ട്രോഫിയിലെയും മോശം പ്രകടനത്തിന്റെ പേരിലും ടീമിലെ അച്ചടക്കരാഹിത്യത്തിന്റെ ഉത്തരവാദിത്തവും ആരോപിച്ച് 2015 വരെ കരാര്‍ ഉണ്ടായിരുന്ന ആര്‍തറെ വളരെപ്പെട്ടെന്നു പുറത്താക്കിയത്‌.

എന്നാല്‍, ദക്ഷിണാഫ്രിക്കക്കാരനായ താന്‍ വംശീയ വേര്‍തിരിവിന്‌ ഇരയാവുകയായിരുന്നു എന്നാണ്‌ ആര്‍തറുടെ വെളിപ്പെടുത്തല്‍. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനും ഷെയ്ന്‍ വാട്സണും ഇടയിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പലപ്പോഴും അസ്വസ്ഥത അനുഭവിക്കേണ്ടിവന്നു.

ആര്‍തറുടെ ഭാഗത്തുനിന്ന്‌ ഇങ്ങനെയൊരു നീക്കമുണ്ടായതില്‍ നിരാശയുണ്ടെന്നും ആത്മവിശ്വാസത്തോടെ ഇതിനെ നേരിടുമെന്നും ക്രിക്കറ്റ്‌ ഓസ്ട്രേലിയ വക്‌താവ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :