ബ്രെറ്റ്ലീക്ക് നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകചുമതലയും

കൊല്‍ക്കത്ത| WEBDUNIA|
PRO
ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ടീമംഗത്തിന് പുറമെ ബ്രെറ്റ് ലീക്ക് ബോളിംഗ് ഉപദേശകന്റെ അധിക ചുമതലയും കൂടി.

ബ്രെറ്റ് ലീയെ ബോളിംഗ് ഉപദേശകനാകുന്നത് ടീമിന് വളരെയധികം പ്രയോജനപ്രദമാകുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതേസമയം തന്നെ അധികചുമതല ഏല്‍പ്പിച്ചതിലൂടെ വളരെയധികം ആദരിക്കപ്പെട്ടതായി ബ്രെറ്റ് ലീ പ്രതികരിച്ചു.

ടീമിന്റെ ബോളിംഗ് പരിശീലക സ്ഥാനത്ത് നിന്നും മുന്‍ പാക് ഫാസ്റ്റ് ബോളര്‍ വസീം അക്രം ഒഴിഞ്ഞ സാഹചര്യത്തിലാണ് ബ്രെറ്റ് ലീയെ തല്‍സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :