ധോണിക്കെതിരെ പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരിമാര്‍

ഭുവനേശ്വര്‍| WEBDUNIA|
PRO
പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരിമാര്‍ ധോണിയുടെ വിഷ്ണുവേഷത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയെ വിഷ്‌ണുവായി ചിത്രീകരിച്ച പരസ്യം വിവാദമായിരുന്നു.

ഒരു മാഗസിന്റെ കവര്‍ച്ചിത്രമായാണ് കൈകളില്‍ സ്നാക്ക്സ് പാക്കറ്റ്, കോള തുടങ്ങിയവയുമേന്തി വിഷ്ണു വേഷത്തില്‍ ധോണിയുടെ ചിത്രം മാഗസില്‍ പ്രസിദ്ധീകരിച്ചത്. വിഷ്ണു ഭഗവാന്‍െറ മാതൃകയില്‍ ധോണി ബ്രാന്‍ഡ് അംബാസഡറായ ഉല്‍പന്നങ്ങള്‍ പിടിച്ചുകൊണ്ട് പോസ് ചെയ്ത ചിത്രം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മതാണ് ഹര്‍ജി നല്‍കിയത്.

വിഷ്ണു വേഷത്തിന്റെ കൈയ്യില്‍ ചെരുപ്പ് നല്‍കിയത് ശരിയായില്ലെന്നും ധോണി മാപ്പ് ചോദിക്കണമെന്നും പൂജാരിമാര്‍ പറയുന്നു. നിയമമന്ത്രിക്കും എം‌എല്‍‌എക്കും ഇത് സംബന്ധിച്ച് മെമ്മോറാണ്ടം നല്‍കുമെന്നും ഇവര്‍ പറയുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :