ധോണി ഫോര്‍ബ്‌സ് പട്ടികയില്‍; വരുമാനം 180 കോടി

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി ഫോര്‍ബ്‌സ് പട്ടികയില്‍. ലോകത്ത്‌ ഏറ്റവും കൂടുതല്‍ വരുമാനമുളള കായികതാരങ്ങളുടെ പട്ടികയില്‍ ധോണി പതിനാറാം സ്‌ഥാനത്താണ്. പട്ടികയില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌.

കഴിഞ്ഞ വര്‍ഷം മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ധോണി മുപ്പത്തിയൊന്നാം സ്‌ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വരുമാനം 31.5 ദശലക്ഷം യു എസ്‌ ഡോളറായി (ഏകദേശം 180 കോടി രൂപ) ഉയര്‍ന്നതാണ്‌ പതിനാറാം സ്ഥാനത്തെത്തിച്ചത്. മുപ്പത്തിയൊന്നാം സ്‌ഥാനത്തുളള സച്ചിന്റെ വരുമാനം 22 ദശലക്ഷം യു എസ്‌ ഡോളറാണ്‌ (ഏകദേശം 125 കോടി രൂപ).

78.1 ദശലക്ഷം (ഏകദേശം 444 കോടി രൂപ) യുഎസ്‌ ഡോളര്‍ വരുമാനമുളള ഗോള്‍ഫ്‌ താരം ടൈഗര്‍ വുഡ്‌സ് ആണ്‌ പട്ടികയില്‍ ഒന്നാമത്‌.

ഫെരാരി താരം ഫെര്‍ണാണ്ടൊ അലോന്‍സൊ (19), ലൂയിസ്‌ ഹാമില്‍ട്ടണ്‍ (26), നൊവാക്‌ ജൊകൊവിക്‌ (28), റാഫേല്‍ നദാല്‍ (30), ഉസൈന്‍ ബോള്‍ട്ട്‌ (40) എന്നീ പുരുഷ താരങ്ങളും മരിയ ഷറപ്പോവ, സെറീന വില്യംസ്‌ എന്നീ വനിതാ താരങ്ങളും വരുമാനത്തിന്റെ കാര്യത്തില്‍ ധോണിക്ക്‌ പിന്നിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :