ധവാന്റെ വെടിക്കെട്ടില്‍ ഇന്ത്യക്ക് വിജയം

ഹരാരെ| WEBDUNIA| Last Modified ശനി, 27 ജൂലൈ 2013 (09:45 IST)
PRO
സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം. പര്യടനത്തില്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 58 റണ്‍സിന് ആതിഥേയരെ തോല്പിച്ചു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (116) സെഞ്ച്വറിയും ദിനേശ് കാര്‍ത്തി(69)ക്കിന്റെ അര്‍ധശതകവും ജയ്‌ദേവ് ഉ നദ്കട്ടിന്റെ നാലു വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 8ന് 294; സിംബാബ് വെ 50 ഓവറില്‍ 9ന് 236.

ബൗളിങ്ങിലും ബാറ്റിങ്ങിന്റെ തുടക്കത്തിലും സിംബാബെ മികച്ച പ്രകടനം കാഴ്ചവെച്ചു. 20 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് അവര്‍ നേടിയിരുന്നു. .എന്നാല്‍ 24 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

ഈ ജയത്തോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. മൂന്നാം മത്സരം ഞായറാഴ്ച ഇതേ സ്റ്റേഡിയത്തില്‍ നടക്കും. 127 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ച് കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറി നേടിയ ധവാനാണ് കളിയിലെ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :