ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറുമെന്ന് സൂചന

ന്യൂഡല്‍ഹി| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറുമെന്ന് സൂചന. മുന്‍ ഐസിസി ചീഫ് ഹാറൂണ്‍ ലോര്‍ഗാറ്റിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനാക്കിയതില്‍ പ്രതിഷേധിച്ചാണ് പര്യടനത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് സൂചന.

ബിസിസിഐയുടെ താല്‍ക്കാലിക പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയക്ക് ലോര്‍ഗാറ്റിനോടുള്ള അതൃപ്തിയാണ് പര്യടനത്തില്‍ നിന്നും പിന്‍മാറാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

നേരത്തെ പര്യടനത്തിലെ മത്സരക്രമത്തെക്കുറിച്ചും ബിസിസിഐ അതൃപ്തി അറിയിച്ചിരുന്നു.നവംബര്‍ 18നാരംഭിക്കുന്ന പര്യടനത്തില്‍ രണ്ടു ട്വന്റിട്വന്റികളും,ഏഴു ഏകദിനങ്ങളും,മൂന്നു ടെസ്റ്റുകളുമാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :