ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റുകള്‍ കണ്ടുകെട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി; ചെന്നൈ- ഡല്‍ഹി പോരാട്ടം ഇന്ന്

ചെന്നൈ: | WEBDUNIA|
PRO
PRO
ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റുകള്‍ കണ്ടുകെട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി. സ്റ്റേഡിയത്തിലെ 12000 സീറ്റുകള്‍ നിയമാനുസൃതമല്ല നിര്‍മ്മിച്ചിരിക്കുന്നതെന്നു കാണിച്ച് ചെന്നൈ കോര്‍പ്പറേഷനാണ് സീലുചെയ്തത്.

ചെന്നൈ ഡല്‍ഹി മത്സരത്തിന് മാത്രമാണ് സുപ്രീംകോടതി അനുമതി നല്കിയിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തേ വിറ്റഴിഞ്ഞതുകോണ്ടാണ് കോടതി മത്സരതിനു അനുമതി നല്കിയത്.

അടുത്ത മത്സരങ്ങള്‍ക്ക് മുന്‍പ് ചെന്നൈ കോര്‍പ്പറേഷനും സ്റ്റേഡിയം ചുമതലക്കാരായ ടി എന്‍ സി എയും(തമിഴ് നാട് ക്രിക്കറ്റ് അസോസിയേഷന്‍) തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തീരുമാ‍നമുണ്ടാക്കണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :