ഇങ്ങനെ ഒരവസ്ഥ വരുമെന്ന് സൌരവ് ഗാംഗുലി പ്രതീക്ഷിച്ചിരിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഗര്‍ജ്ജിക്കുന്ന കടുവ, തന്നെ ആര്‍ക്കും വേണ്ടാത്തതില്‍ മനംനൊന്ത് ക്രിക്കറ്റിന്‍റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഗാംഗുലി വിശദീകരണവുമായി രംഗങ്ങത്തെത്തി - ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല!
“ഐ പി എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. ക്രിക്കറ്റ് മതിയാക്കുകയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല” - ഗാംഗുലി വ്യക്തമാക്കി.
ഐ പി എല്‍ നാലാം സീണില്‍ തന്നെ ഒരു ടീമും തന്നെ ലേലത്തിലെടുക്കാത്തതില്‍ മനംനൊന്ത് ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ശ്രമിച്ചാല്‍ ഏതെങ്കിലും ഒരു ടീമില്‍ ഉള്‍പ്പെടാനാകും എന്ന തിരിച്ചറിവാണ് ഗാംഗുലി തീരുമാനം പുനഃപരിശോധിക്കാന്‍ കാരണം.
ലേലത്തില്‍ ആരും വിളിച്ചില്ലെങ്കിലും പിന്നീട് കൊച്ചി ടീമിന് ബംഗാള്‍ കടുവയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. ഗാംഗുലിക്കും കൊച്ചി ടീമില്‍ കളിക്കുന്നതിനോട് അനുഭാവമായിരുന്നു. ബി സി സി ഐയും ഇക്കാര്യത്തില്‍ എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. എന്നാല്‍ മുംബൈ, രാജസ്ഥാന്‍, ബാംഗ്ലൂര്‍ എന്നീ ടീം മാനേജുമെന്‍റുകള്‍ ഗാംഗുലിയുടെ വരവിനെ എതിര്‍ത്തു. ഇത് ഗാംഗുലിക്ക് കടുത്ത നിരാശ നല്‍കിയിരുന്നു.