ഓസ്ട്രേലിയയ്ക്ക്‌ ബാറ്റിങ്‌ തകര്‍ച്ച

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2013 (15:40 IST)
PRO
ആഷസ്‌ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗണ്ടിനെതിരെ ഒന്നാം ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയയ്ക്ക്‌ ബാറ്റിങ്‌ തകര്‍ച്ച.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ്‌ 9 വിക്കറ്റിന്‌ 164 റണ്‍സ്‌ എന്ന നിലയിലാണ്‌. 43 റണ്‍സുമായി ബ്രാഡ്‌ ഹാഡിന്‍ ക്രീസിലുണ്ട്‌. ഓ‍പ്പണര്‍ ക്രിസ്‌ റോജേഴ്സ്‌ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഇംഗണ്ടിനായി ജയിംസ്‌ ആന്‍ഡേഴ്സനും, സ്റ്റ്യുവര്‍ട്ട്‌ ബ്രോഡും മൂന്നു വിക്കറ്റ്‌ വീതം വീഴ്ത്തി. നേരത്തെ ഇംഗണ്ട്‌ ഒന്നാം ഇന്നിങ്ങ്സില്‍ 255 റണ്‍സിന്‌ എല്ലാരും പുറത്തായിരുന്നു. ആറിന്‌ 226 എന്ന നിലയില്‍ ഇന്ന്‌ ബാറ്റിങ്‌ പുനരാരംഭിച്ച ഇംഗണ്ടിനെ തകര്‍ത്തത്‌ മിച്ചല്‍ ജോണ്‍സന്റെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :