ഒത്തുകളി: ധോണിയുടെ മൌനത്തിന് കാരണമെന്ത്?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളി വിവാ‍ദത്തില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം. ധോണി ഉള്‍പ്പെടെയുള്ളവരുടെ മൌനം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ നിശബ്ദത പോലെയാണെന്ന് മുന്‍ ഫാസ്റ്റ് ബൌളര്‍ അതുല്‍ വാസന്‍ ട്വീറ്റ് ചെയ്തു.

“ധോണി മന്‍‌മോഹന് പഠിക്കുകയാണ്” എന്നാണ് വാസന്റെ ട്വീറ്റ്. സ്തബ്ദരായി നില്‍ക്കുന്ന ആയിരക്കണക്കിന് ആരാധകരോട് എല്ലാം ശരിയാകുമെന്നെങ്കിലും ഉറപ്പ് നല്‍കാനുള്ള കടമ ഇന്ത്യന്‍ ക്യാപ്റ്റന് ഉണ്ട് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ഒത്തുകളിയെക്കുറിച്ചുള്ള ധോണിയുടെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ പലതവണ ആരാഞ്ഞെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. മീഡിയ മാനേജര്‍ ഇടപെട്ട് ചോദ്യം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :