അണ്ടര്‍-19 ലോകകപ്പ്: സഞ്ജു വിശ്വനാഥ് സാധ്യതാ ടീമില്‍

മുംബൈ| WEBDUNIA|
അണ്ടര്‍- 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ കേരളത്തിന്റെ സഞ്ജു വിശ്വനാഥും. മുപ്പതുപേരെ ഉള്‍പ്പെടുത്തിയാണ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളിയായ എബി കുരുവിളയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. മലയാളിയായ ജയറാമും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുക.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആയിരത്തിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മധ്യപ്രദേശിനെതിരായ അണ്ടര്‍ -19 കൂച്ച് ബിഹാര്‍ ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തില്‍ 17-കാരനായ സഞ്ജു ഇരട്ട സെഞ്ച്വറി നേടിയിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :