ഇന്ത്യസെമിയില്‍; ധവാന് സെഞ്ചുറി, രവീന്ദ്ര ജഡേജയ്‌ക്ക് അഞ്ചു വിക്കറ്റ്
ഓവല്‍|
WEBDUNIA|
PTI
തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി ശിഖര്‍ ധവാനും അഞ്ചു വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജയും തിളങ്ങിയ ദിനത്തില്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ കടന്നു. ഗ്രൂപ് പോരില്‍ വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് ലണ്ടനില്‍ ധോണിയും സംഘവും ജൈത്രയാത്ര തുടര്‍ന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട വെസ്റ്റിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 39.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്ത് രണ്ടാം ജയത്തോടെ സെമി ഉറപ്പിച്ചു.
ജോണ്‍സണ്‍ ചാള്‍സ് (55 പന്തില്‍ 60), ടെസ്‌റ്റ് ടീം നായകന്‍ ഡാരന്‍ സാമി (35 പന്തില്‍ നാലു സിക്‌സറും അഞ്ചു ഫോറുമടക്കം പുറത്താകാതെ 56) എന്നിവരാണു വിന്‍ഡീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി കെന്നിംഗ്‌ടണ്‍ ഓവലിലെ ബൗളിംഗിന് അനുകൂലമായ പിച്ചില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
55 പന്തില്‍ രണ്ടു സിക്‌സറും ഏഴു ഫോറുമടക്കം 60 റണ്ണെടുത്ത ചാള്‍സിനെ വിക്കറ്റ് മുന്നില്‍ കുടുക്കിയാണു ജഡേജ വിക്കറ്റ് വേട്ട തുടങ്ങിയത്.രവി രാംപോളിനെ ബൗള്‍ഡാക്കിയാണു ജഡേജ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. സുനില്‍ നരേന്റെ വിക്കറ്റും ജഡേജയ്‌ക്കായിരുന്നു. 10 ഓവറില്‍ 36 റണ്‍ വഴങ്ങിയാണു ജഡേജ അഞ്ചു വിക്കറ്റെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ഇന്ത്യന്‍ സ്‌പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.