ആഷസ് പരമ്പര: ഓസ്ട്രേലിയന്‍ ടീമിലേക്ക് ഡേവിഡ് വാര്‍ണറെ തിരിച്ചുവിളിച്ചു

ലണ്ടന്‍| WEBDUNIA|
PTI
PTI
ഓസ്ട്രേലിയന്‍ ടീമിലേക്ക് ഡേവിഡ് വാര്‍ണറെ തിരിച്ചുവിളിച്ചു. നാളെ തുടങ്ങുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഡേവിഡ് വാര്‍ണര്‍ ഉണ്ടാവും. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ദയനീയ പ്രകടനവും വാര്‍ണറെ തിരിച്ച് വിളിക്കാന്‍ കാരണമായി.

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇംഗ്ളണ്ട് ബാറ്റ്സ്‌മാന്‍ ജോറൂട്ടുമായി ബാറില്‍ വച്ച് അടിയുണ്ടാക്കിയതിന്റെ പേരില്‍ വാര്‍ണറെ സീനിയര്‍ ടീമില്‍ നിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു. ടീമില്‍ നിന്ന് പുറത്താക്കിയിരുന്നതിനാല്‍ ഓസ്ട്രേലിയുടെ എ ടീമിന് വേണ്ടിയായിരുന്നു വാര്‍ണര്‍ കളിച്ചിരുന്നത്.

എ ടീമിന്റെ ആഫ്രിക്കന്‍ പര്യടനത്തില്‍ വാര്‍ണര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. തുടര്‍ന്നാണ് വാര്‍ണറെ ഓസിസിന്റെ ആഷസ് ടീമിലേക്ക് വിളിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :