അഫ്ഗാന്‍ 159ന് പുറത്ത്

മിര്‍പുര്‍| WEBDUNIA| Last Modified ബുധന്‍, 5 മാര്‍ച്ച് 2014 (16:48 IST)
PRO
ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 159 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 28 പന്ത് ബാക്കി നില്‍ക്കെ എല്ലാവരും പുറത്തായി.

അര്‍ധ സെഞ്ച്വറി നേടിയ ഷെന്‍വാരിയാണ് അഫ്ഗാന്‍ സ്‌കോര്‍ 150 കടത്തിയത്. 7 പേര്‍ അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റും വീഴ്ത്തി.

ആദ്യമായാണ് അഫ്ഗാനെതിരെ അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഏഷ്യാകപ്പ് ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യക്ക് അഭിമാനം വീണ്ടെടുക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :