മുംബൈ ടെസ്റ്റ്: ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം

മുംബൈ| WEBDUNIA|
PRO
ഇന്ത്യയ്ക്കെതിരായി മുംബയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് 10 വിക്കറ്റിന്റെ ജയം. 57 റണ്‍സ് ലക്‍ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ട് 9.4 ഓവറില്‍ വിക്കറ്റൊന്നും പോകാതെ 58 റണ്‍സെടുത്ത് ലക്‍ഷ്യം കണ്ടു. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായി.

പനേസറിന്റെ ഇടംകൈയില്‍ വിക്കറ്റുകള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 142ന് പുറത്ത്‍. രണ്ടാം ഇന്നിംഗ്‌സിലും അഞ്ചു വിക്കറ്റെടുത്ത ഇടംകൈയ്യന്‍ സ്‌പിന്നര്‍ മോണ്ടി പനേസറാണ്‌ ഇന്ത്യക്കു ഭീഷണിയായത്‌. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ (62), അശ്വിന്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഏഴിന് 117 എന്നിലയില്‍ നാലാദിനകളി പുനരാരംഭിച്ഇന്ത്യക്ക് 142 റണ്‍സഎടുക്കുന്നതിനിടവിക്കറ്റുകള്‍ നഷ്ടമായി. ഹര്‍ഭജന്‍ സിംഗ് (6), സഖീര്‍ ഹാന്‍ (1) എന്നിവരാണഇന്നപുറത്തായത്. ഗ്രെയിസ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ക്കാണവിക്കറ്റ്.

പ്രഗ്യാന്‍ ഓജ (7) പൂജാര (6), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(8), വിരാട് കോഹ്ലി(7), യുവരാജ് സിംഗ്(8), ധോണി(6), ഹര്‍ഭജന്‍ സിംഗ് (6) എന്നിവരുടെ കളിക്കളം വിട്ടുള്ള ഘോഷയാത്ര കണ്ട് കാണികള്‍ നിരാശരായി. ഇംഗ്ലണ്ടിന് ജയിക്കാന്‍ 57 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സ്കോര്‍ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ: 327 ഇംഗ്ളണ്ട്: 413

രണ്ടാമിന്നിംഗ്സ് ഇന്ത്യ: 142 ഇംഗ്ളണ്ട്: 58/0


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :