‘ദൈവത്തിന്റെ’ മകന്‍ ക്രീസിലിറങ്ങിയപ്പോള്‍

പൂനെ| WEBDUNIA|
PRO
PRO
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനും ക്രീസിലിറങ്ങി. ദേശീയതലത്തില്‍ നടക്കുന്ന അണ്ടന്‍ 13 കേഡന്‍സ് ട്രോഫി ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിക്കാനിറങ്ങിയത്. ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇത് ആദ്യമായാണ് അര്‍ജുന്‍ കളിക്കുന്നത്. മുംബൈയിലെ മിഗ് ക്രിക്ക് ക്ലബിന് വേണ്ടിയാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചത്.
PRO
PRO


കേഡന്‍സ് ക്രിക്കറ്റ് അക്കാദമിക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി അര്‍ജുന്‍ തെണ്ടുല്‍ക്കറാണ് ഓപ്പണ്‍ ചെയ്തത്. നോണ്‍ സ്ട്രൈക്കറായി ക്രീസിലെത്തിയ അരുന്‍ രണ്ടാമത്തെ ഓവറില്‍ ആദ്യ പന്ത് കളിക്കാതെ ഒഴിവാക്കി. രണ്ടാമത്തെ പന്തില്‍ ഒറു റണ്‍ നേടി. ദേശീയ ക്രിക്കറ്റ് ചരിത്രത്തില്‍ ലിറ്റില്‍ മാസ്റ്ററുടെ മകന്‍ നേടുന്ന ആദ്യ റണ്‍. അച്ഛനില്‍ നിന്ന് ലഭിച്ച എല്ലാ ബാറ്റിംഗ് ഗുണങ്ങളും അര്‍ജനിലും പ്രകടമാണെന്നാണ് കളി എഴുത്തുകാര്‍ വിലയിരുത്തുന്നത്.

ആദ്യം ബൌള്‍ ചെയ്ത മിഗ് മുംബൈയ്ക്ക് വേണ്ടി അര്‍ജുന്‍ ഡീപ് സ്ക്വയര്‍ ലെഗിലാണ് ഫീല്‍ഡ് ചെയ്തത്. എന്നാല്‍, ജൂനിയര്‍ സച്ചിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. സഹ ബാറ്റ്സ്മാന്റെ ശ്രദ്ധയില്ലായ്മയെ തുടര്‍ന്ന് ക്രീസ് വിട്ട അര്‍ജുന്‍ റണ്ണൌട്ടിലൂടെ പുറത്താകുകയായിരുന്നു. അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ പുറത്തായതോടെ ടീം പരാജയപ്പെടുകയും ചെയ്തു.

PRO
PRO
മിഗ് ക്ലബ്ബിലെ ചന്ദു ഭട്കറും ജഗ്ദീഷ് ചവാനുമാണ് അര്‍ജുനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി അര്‍ജുന്‍ സച്ചിന്‍ കഠിന പരിശീലനത്തിലാണ്. അര്‍ജുന്റെ അരങ്ങേറ്റം കാണാന്‍ അമ്മ അഞ്ജലിയും പുണെയിലെത്തിയിരുന്നു. ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ഏഴു വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടര്‍ന്നാല്‍, ഇപ്പോള്‍ പത്ത് വയസ്സായ അര്‍ജുന്‍ പതിനാറാം വയസ്സില്‍ ദേശീയ ടീമില്‍ ഇടം നേടിയാല്‍, ചരിത്രത്തില്‍ ആദ്യമായി അച്ഛനും മകനും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് കാണാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :