ഒരു മറാത്തി സാഹിത്യകാരന് കൂടിയായിരുന്ന രമേഷ് ടെണ്ടുല്‍ക്കറാണ് പിതാവ് എന്നത് മാത്രമല്ല കലാപരമായി നോക്കിയാല്‍ ഇനി സച്ചിന്റെ പ്രത്യേകത, സച്ചിന് പാടിയ കവിതയും ഉടന്‍ കേള്‍ക്കാനാകും. സ്ത്രീ സുരക്ഷയ്ക്കായി ബോളിവുഡ് സംവിധായകനും നടനുമായ ഫര്ഹാന് അക്തര്‍ നടത്തുന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് കവിതപാടി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും രംഗത്തെത്തുന്നത്.
മെന്‍ എഗെയിന്‍സ്റ്റ് റെയ്പ് ആന്‍ഡ് ഡിസ്കിരിമിനേഷന് ( എം എ ആര് ഡി) എന്ന ക്യാമ്പയിനിന്റെ കൂടെയാണ് സച്ചിനും ചേരുന്നത്.ക്യാമ്പയിന്റെ ഭാഗമായി ജാവേദ് അക്തര്‍ എഴുതിയ കവിത മറാഠിയിലേക്ക് മൊഴിമാറ്റം ചെയ്ത് സച്ചിന് ആലപിക്കും. സംഗീത സംവിധായകന് ശങ്കര്‍ എഹ്സാന്ലോയിയുടെ സ്റ്റുഡിയോയില്‍ വെച്ചാണ് റെക്കോര്‍ഡിംഗ് നടക്കുക.