ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ പരിശീലനത്തിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി. ന്യൂസിലാന്‍ഡുമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് സച്ചിന് ബാംഗ്ലൂരില്‍ എത്തിയത്.
തന്റെ ഇപ്പോഴത്തെ ഫിറ്റ്നസിനെക്കുറിച്ച് ഫിസിയോളജിസ്റ്റുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം പരിശീലനം തുടങ്ങിയത്. സഹീര്ഖാനൊപ്പമാണ് സച്ചിന് പരിശീലനം ചെയ്യുന്നത്. അദ്ദേഹം ഇപ്പോള്‍ ഫാസ്റ്റ് ബൌളിംഗിന് പറ്റിയ പിച്ചിലാണ് പരിശീലനം നടത്തുന്നത്.
ഓഗസ്റ്റ് 23ന് ഹൈദരാബാദിലും ഓഗസ്റ്റ് 31ന് ബാംഗ്ലൂരിലുമായിട്ടാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ഇരു ടീമുകളും തമ്മില്‍ ട്വന്റി20 മത്സരങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്.