യുവരാജ് കളിക്കളത്തില്‍ തിരിച്ചെത്തി!

പൂനെ| WEBDUNIA|
PTI
PTI
ശ്വാസകോശ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് രാജ്യത്ത് മടങ്ങിയെത്തിയ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഐ പി എല്ലിന് ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തി. പൂനെ സഹാറ സ്റ്റേഡിയത്തിലെത്തിയ യുവിയെ കണ്ട് ആരാധകര്‍ ആര്‍പ്പുവിളിച്ചു.

തന്റെ ടീമായ പൂനെ വാരിയേഴ്സും ഡക്കാന്‍ ചാര്‍ജേഴ്സും തമ്മിലുള്ള മത്സരത്തിനാണ് യുവി എത്തിയത്. പുനെ ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത യുവി നെറ്റ്‌സില്‍ കളിക്കുകയും ചെയ്തു. ടീം ഉടമ സുബ്രത റോയിയുടെ മകന്‍ സീമന്ദോ റോയുമായി അദ്ദേഹം അല്പനേരം സംസാരിച്ചു. സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ യുവിയെ കണ്ടപ്പോള്‍ ആളുകള്‍ ആവേശഭരിതരായി. യുവി ആരാധകര്‍ക്ക് നേരെ കൈവീശിക്കാണിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ യുവി ആയിരുന്നു പൂനെ ടീമിന്റെ ക്യാപ്റ്റന്‍. യുവരാജിന്റെ അഭാവത്തില്‍ ഇത്തവണ സൌരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. തന്റെ ടീം നന്നായി കളിക്കുന്നുണ്ടെന്നും ദാദ ടീമിനെ മികച്ച രീതിയില്‍ നയിക്കുന്നുണ്ടെന്നും യുവി അഭിപ്രായപ്പെട്ടു. ടീമിലെ യുവ താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

യുവി കളിക്കുന്നില്ലെങ്കിലും സീസണിലെ മുഴുവന്‍ തുകയും അദ്ദേഹത്തിന് നല്‍കുമെന്ന് ടീം ഉടമ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :