സച്ചിന്‍ മുഴുവന്‍ മത്സരങ്ങള്‍ക്കുമുണ്ടാകും. വൈദ്യോപദേശം തേടിയാണ് സച്ചിന്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയ ആവശ്യമായി വരില്ല. സച്ചിന്‍ 31ന് തിരിച്ചെത്തും. ഐ പി എല്ലിന്റെ ഉദ്ഘാടനച്ചടങ്ങിലും ആദ്യ മത്സരത്തിലും സച്ചിന്‍ പങ്കെടുക്കും - മുംബൈ ഇന്ത്യന്‍സ് വക്താവ് പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ മുഴുവനായും പങ്കെടുക്കോമെയെന്ന കാര്യം സംശയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കാല്‍വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് സച്ചിന്‍ വിദഗ്ധ പരിശോധനയ്ക്ക് ലണ്ടനില്‍ പോയതിനാലാണ് ഇത്. ഏറെക്കാലമായുള്ള ഈ പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ സച്ചിന്‍ ഐ പി എല്ലിലെ മുഴുവന്‍ മത്സരങ്ങളിലും പങ്കെടുത്തേക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.