ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (10:22 IST)
PRO
PRO
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പുതിയ നായകനും മുന്‍ ഇംഗ്ലണ്ട് താരവുമായിരുന്ന കെവിന് പീറ്റേഴ്സണ് ഇന്ന് ഫിറ്റ്നസ് ടെസ്റ്റ്. പീറ്റേഴ്സണിന്റെ വലതുകൈയികലെ ചെറിയ വിരലിന് ഏറ്റ പരുക്കാണ് കാരണം.
കഴിഞ്ഞയാഴ്ചയാണ് പീറ്റേഴ്സണ് പരുക്കേറ്റത്. 17ന് നടക്കുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കളിയില്‍ കളിപ്പിക്കണമോ എന്ന കാര്യം സംശയമാണ്. ഇന്ന് ടീം പരിശീലന മത്സരം കളിക്കുന്നുണ്ട്. ഈ കളിയില്‍ ഇദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശോധിച്ചശേഷമാകും 17ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഇറക്കണമോയെന്ന് തീരുമാനിക്കു.
കഴിഞ്ഞ ദിവസം പീറ്റേഴ്സണ് നെറ്റ് പ്രാക്ടീസിനിറങ്ങിയിരുന്നു. നെറ്റ്സില്‍ ബാറ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ വിരലില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.