കുറഞ്ഞ ഓവര്‍ നിരക്ക്: ധോണിക്ക് 20000 ഡോളര്‍ പിഴ

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2013 (13:37 IST)
PRO
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് സീസണിലെ ആദ്യ പിഴശിക്ഷ. നായകനെന്ന നിലയ്ക്കാണ് 20000 ഡോളര്‍ പിഴ വിധിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ചെന്നൈ രണ്ടോവര്‍ കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്.

സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ധോണിക്ക് പിഴ ശിക്ഷ ലഭിക്കുന്നത്. മത്സരത്തില്‍ ചെന്നൈ 14 റണ്‍സിന് വിജയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :