ന്യൂസിലന്റിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ശിഖര്‍ ധവാന്റെയും(98) അര്‍ദ്ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനയുടെയും (90*) ക്യാപ്റ്റന്‍ ധോണിയുടെയും (68) മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയിലാണ്. ആറാം വിക്കറ്റില്‍ രഹാന- ധോണി കൂട്ടുകെട്ട് നൂറ് റണ്‍സ് പിന്നിട്ടിരുന്നു. വിരാട് കോഹ്ലി 38 റണ്‍സും ഇശാന്ത് ശര്‍മ്മ 26 റണ്‍സുമെടുത്തു. ഇപ്പോള്‍ രഹാനയും ജഡേജയുമാണ് ക്രീസില്‍ ഉള്ളത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 192 റണ്‍സിന് പുറത്തായിയിരുന്നു. ആറ് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ബേസിന് റിസര്‍വില്‍ ആതിഥേയരെ പ്രതിരോധത്തിലാക്കിയത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. ന്യൂസിലാന്‍ഡ് നിരയില്‍ വില്യംസന് 47 റണ്‍സും ജിമ്മി നീഷാം 33 റണ്‍സും ടിം സൗത്തി 32 റണ്‍സുമെടുത്തു.