കപില്‍ദേവിന്റെ സ്വപ്ന ഇന്ത്യന്‍ ടീമിലെ നായകന്‍ ധോണി

നോയിഡ| WEBDUNIA|
PTI
PTI
ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ സ്വപ്ന ഇന്ത്യന്‍ ടീമിലെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് വെളുപ്പെടുത്തി. തന്റെ സ്വപനടീമില്‍ പന്ത്രണ്ടംഗങ്ങളെയാണ് കപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കപിലിന്റെ സ്വപ്‌നടീമില്‍ 1983ല്‍ ലോക കിരീടം നേടിയ ഒരാള്‍ പോലുമില്ല.

കപിലിന്റെ ഇന്ത്യന്‍ ടീമില്‍ ബാറ്റ്‌സ്മാന്‍മാരായി സച്ചിനും ഗാംഗുലിയും സെവാഗും കോഹ്‌ലിയും അസ്ഹറുദ്ദീനും ഉള്‍പ്പെട്ടപ്പോള്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡും വെരി വെരി സ്പെഷ്യല്‍ ലക്ഷ്മണനു ഇല്ല.

ഫാസ്റ്റ് ബൗളര്‍മാരായി സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥും സ്പിന്നര്‍മാരായി അനില്‍ കുബ്ലെയും ഹര്‍ഭജന്‍ സിംഗും ടീമില്‍ ഉണ്ട്. ടീമില്‍ ഇന്ത്യന്‍ വൈസ്ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും യുവ ഓള്‍ റൗണ്ടര്‍ രവീന്ദ്രര്‍ ജഡേജയുമുണ്ട്

തന്റെ സ്വപ്ന ടീമില്‍ 1983ല്‍ ലോക കിരീടം നേടിയ ഒരാള്‍ പോലുമില്ലാതത്തിനെ കുറിച്ച് കപിലിന്റെ പ്രതികരണം തന്റെ തെരെഞ്ഞെടുപ്പിനോട് വിയോജിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നായിരുന്നു. സത്യത്തില്‍ എണ്‍പത്തിമൂന്നില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെക്കാള്‍ മികച്ച ടീമായിരുന്നെന്നും ഇന്ത്യയുടെ ആത്മവിശ്വാസം കൊണ്ടാണ് വിന്റീസിനെ തോല്‍പ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

കപില്‍ദേവിന്റെ ഇന്ത്യന്‍ ടീം: മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍), സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദ്ര സേവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, യുവരാജ് സിംഗ്, വിരാട് കോഹ്‌ലി, അനില്‍ കുബ്ലെ, ഹര്‍ഭജന്‍ സിംഗ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, രവീന്ദ്രന്‍ ജഡേജ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :