ഐ‌പി‌എല്ലിന് ആവേശമേകാന്‍ കരീന കപൂര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ്‌ അഞ്ചാം സീസണിന് മിഴിവേകാന്‍ ബോളിവുഡ് നടി കരീന കപൂര്‍. ഐപി‌എല്ലിന്റെ ഉദ്ഘാടന ചടങ്ങിലാണ് കരീന കപൂര്‍ പങ്കെടുക്കുക.

കരീനയ്ക്ക് പുറമേ അമിതാഭ് ബച്ചന്‍ സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്രാ എന്നിവരും ഐ പി എല്‍ ഉദ്ഘാടന ചടങ്ങിനെത്തും. നടനും സംവിധായകനുമായ പ്രഭുദേവയും ചടങ്ങിനുണ്ടാകും. കൊളോണിയല്‍ കസിന്‍സ്‌, കാത്തിപെറി എന്നിവരുടെ സംഗീതവിരുന്നും ചടങ്ങിനുണ്ടാകും.

ഏപ്രില്‍ മൂന്നിന്‌ ചെന്നൈയിലെ വൈഎംസിഎ കോളേജിലാണ് ഐ പി എല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഏപ്രില്‍ നാല് മുതലാണ്‌ ഐപിഎല്‍ മല്‍സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :