ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെ നായകന് മഹേന്ദ്രസിങ് ധോനിക്ക്, 2014ലെ ഏഷ്യന്‍ അവാര്‍ഡ്.
ഏഷ്യക്കാര്‍ വിവിധ മേഖലകളില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ക്കാണ് ബ്രിട്ടന് ആസ്ഥാനമായ സംഘടന അവാര്‍ഡ് സമ്മാനിക്കുന്നത്. കായികരംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ധോണിക്ക് അവാര്‍ഡ് നല്‍കിയത്.
ധോണിക്ക് കീഴില്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ്, 200708 ലെ സി.ബി.സീരീസ് ട്രോഫി, 2010 ഏഷ്യാ കപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.