കറാച്ചി|
WEBDUNIA|
Last Modified തിങ്കള്‍, 17 ജൂണ്‍ 2013 (15:54 IST)
PRO
പാകിസ്ഥാന്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനും അവര്‍ക്ക് ലോകകപ്പ് ഒരേയൊരു തവണ സമ്മാനിച്ച നായകനും പ്രമുഖരാഷ്ട്രീയ പാര്‍ടിനേതാവുമായ ഇമ്രാന്‍ ഖാനെതിരെ മറ്റൊരു മുന്‍നായകന്‍ ആമിര്‍ സൊഹെയ്‌ല്‍. പാകിസ്താന്‍ ക്രിക്കറ്റിനെ തകര്‍ത്തത് ഇമ്രാനാണെന്ന് സൊഹെയ്ലിന്റെ കുറ്റപ്പെടുത്തല്‍.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ തോല്‍വി വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് സൊഹെയ്ല്‍ നായകനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. പാക് കളിക്കാരെ പന്തില്‍ കൃത്രിമം കാട്ടാന്‍ പഠിപ്പിച്ചത് ഇമ്രാനാണ്. ഈ മോശം കീഴ്‌വഴക്കം പിന്നീട് മികച്ച ഫാസ്റ്റ് ബൗളര്‍മാരെയും ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെയും സൃഷ്ടിക്കുന്നതിന് തടസ്സമായെന്നും ഈ മുന്‍-താരം ആരോപിക്കുന്നു.
ഒരു ടി.വി. ന്യൂസ് ചാനല്‍ പരിപാടിയിലായിരുന്നു ഏവരെയും സ്തബ്ധരാക്കിയ ഈ അഭിപ്രായപ്രകടനം. വേദിയിലുണ്ടായിരുന്ന സഹീര്‍ അബാസും യൂനിസ്ഖാനും ഇതുകേട്ട് അമ്പരന്നു.