ഇന്ത്യാ-ഓസ്ട്രേലിയ ഏകദിനം കൊച്ചിയില്‍

കൊച്ചി| WEBDUNIA|
PRO
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മല്‍സരം കൊച്ചിയില്‍ നടക്കും. ഒക്ടോബര്‍ 19ന്‌ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ്‌ മല്‍സരം. ബിസിസിഐ ഫിക്സ്ച്ചര്‍ കമ്മിറ്റിയാണു തീയതി പ്രഖ്യാപിച്ചത്‌.

നിലവില്‍ ഓസ്ട്രേലിയയുമായി ഏഴ് ഏകദിനങ്ങളടങ്ങിയ പരമ്പര കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും പരമ്പരയില്‍ രണ്ട് ടെസ്റ്റ് കൂടി ഉള്‍പ്പെടുത്താന്‍ ഓസീസ് അനുവദികുകയാണെങ്കില്‍ ഏകദിന പരമ്പര മൂന്ന് മത്സരങ്ങളായി ചുരുക്കും.

മൂന്നു വര്‍ഷത്തിനു ശേഷമാണു കൊച്ചി രാജ്യാന്തര ക്രിക്കറ്റ്‌ മല്‍സരത്തിനു വേദിയാവുന്നത്‌. 2007 ഒക്ടോബര്‍ രണ്ടിന്‌ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ തന്നെയായിരുന്നു കൊച്ചിയിലെ അവസാന മല്‍സരം. അന്ന്‌ 84 റണ്‍സിന്‌ ഓസ്ട്രേലിയ വിജയിച്ചു.

കലൂരിലെ ആദ്യ രാജ്യാന്തര ഏകദിനത്തിലും ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അഞ്ചു വിക്കറ്റ് നേട്ടവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവിസ്മരണീയമാക്കിയ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പീന്നിട് സിംബാബ്‌വെ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ഏന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്കും കൊച്ചി വേദിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :