ഇന്ത്യാസിമന്റ്‌സ് ജീവനക്കാരെ ബിസിസിഐ പുറത്താക്കി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (18:31 IST)
PRO
മുഴുവന്‍ ഇന്ത്യാസിമന്റ്‌സ് ജീവനക്കാരെയും ബിസിസിഐ ബോര്‍ഡില്‍ നിന്നും നീക്കി. കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമായിരുന്ന ഇന്ത്യാ സിമന്റ്‌സിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരെ നീക്കം ചെയ്തതായി ബിസിസിഐ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് വ്യക്തമാക്കി.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും എന്‍ ശ്രീനിവാസന്റെ അടുത്ത അനുയായിയും ആയിരുന്ന കാശി വിശ്വനാഥ്, ഇന്ത്യന്‍ ടീം ലോജിസ്റ്റിക്‌സ് മാനേജര്‍ എം എ സതീഷ്, ഐപിഎല്‍ മുഖ്യ ധനകാര്യ ഓഫീസര്‍ പ്രസന്ന കണ്ണന്‍, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആര്‍ ഐ പളനി, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ശ്രീനിവാസന്റെ അഭിഭാഷകനുമായ പി എസ് രാമന്‍ എന്നിവരും നീ്ക്കം ചെയ്തവരില്‍ പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :