അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്ത്. 49.1 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെയാണ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്ത്യ 50 ഓവറില്‍ 221/8 റണ്‍സ് നേടിയപ്പോള്‍ 49.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി ഇംഗ്ലണ്ട് വിജയം കണ്ടു.
നാലുമുന്‍നിര താരങ്ങളാണ് 24 റണ്‍സിനിടെ പുറത്തായത്. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യപന്തില്‍ തന്നെ പുറത്തായി. ഇന്ത്യന്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 68 റണ്‍സ് നേടിയ ദീപക് ഹൂഡയും 52 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാനും 48 റണ്‍സ് നേടിയ നായകന്‍ വിജയ് സോളും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളെടുത്ത ഇംഗ്ലണ്ടിന്റെ മാത്യു ഫിഷറിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. 61 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും 42 റണ്‍സെടുത്ത ജോ ക്ലാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ചു. 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിന്റെ പ്രകടം ഇന്ത്യക്ക് ആശ്വാസമായി.