അടുത്തവര്‍ഷം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി

ധാക്ക| WEBDUNIA|
PRO
അടുത്തവര്‍ഷം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി. ബംഗ്ലാദേശില്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ആറുവരെ നടക്കുന്ന ടൂര്‍ണമെന്റില്‍ മാര്‍ച്ച് 21-നാണ് ഇന്ത്യ-പാക് മത്സരം.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് സൂപ്പര്‍ 10 സ്റ്റേജ് ഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ ഗ്രൂപ്പ് രണ്ടില്‍ നിലവിലെ ജേതാക്കളായ വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് 'എ' ജേതാക്കളാകുന്ന ടീം എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്.

ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് 'ബി' ടീം എന്നിവയാണ് ഗ്രൂപ്പ് ഒന്നില്‍ മത്സരിക്കുക. ആതിഥേയരായ ബംഗ്ലാദേശിനും സിംബാബ്‌വെയ്ക്കും യോഗ്യതാറൗണ്ട് കളിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :