ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി നേടിയത് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 13 അര്‍ദ്ധസെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്( മത്സരങ്ങളുടെ എണ്ണം മുന്‍പ് പറഞ്ഞിട്ടുണ്ട്.) അര്‍ദ്ധസെഞ്ച്വറികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സിനാണ്. 1999-2007 ലോകകപ്പുകളില്‍ നിന്നായി 10 അര്‍ദ്ധസെഞ്ച്വറികളാണ് ഗിബ്സ് നേടിയത്. 25 മത്സരങ്ങളില്‍ 23 ഇന്നിംഗ്സുകളിലായാണ് ഗിബ്സ് ഈ നേട്ടത്തിലെത്തിയത്. ഗിബ്സ് രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഓസീസിന്റെ പോണ്ടിംഗും 10 അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്
ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. 2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സാണെടുത്തത്. 11 മാച്ചുകളില്‍ നിന്നായി സച്ചിന്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറികളും നേടി. ഉയര്‍ന്ന സ്കോര്‍ 152 റണ്‍സാണ്. 2007 ലോകകപ്പില്‍ 659 റണ്‍സെടുത്ത ഓസീസിന്റെ മാത്യൂ ഹെയ്ഡന്റെ പ്രകടനമാണ് ഇതില്‍ രണ്ടാമത്. 11 മത്സരങ്ങളില്‍ 10 ഇന്നിംഗ്സുകളിലായി ഹെയ്ഡന്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടി. 158 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ശ്രീലങ്കയുടെ മഹേള ജയവര്‍ദ്ധനയാണ് ഈ നേട്ടത്തില്‍ മൂന്നാമതുള്ളത്. 2007 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 548 റണ്‍സാണ് ജയവര്‍ദ്ധന നേടിയത്. ഒരു സെഞ്ച്വറിയും 2 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പടെയാണ് ഈ നേട്ടം. പുറത്താകാതെ നേടിയ 115 റണ്‍സാണ് ജയവര്‍ദ്ധനയുടെ ഉയര്‍ന്ന സ്കോര്‍.
ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍
ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്കാണ്. 2007 ലോകകപ്പില്‍ ബെര്‍മുഡയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 413 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
WEBDUNIA|
ഈ നേട്ടത്തില്‍ 398 റണ്‍സുമായി ശ്രീലങ്കയാണ് രണ്ടാംസ്ഥാനത്ത്. 1996 ലോകകപ്പില്‍ കെനിയക്കെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ നേടിയത്.