2007 ഏപ്രിലില്‍ സീ ഗ്രൂപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത് ബിസിസിഐയെ വാശി പിടിപ്പിച്ചു. അങ്ങനെ ഐപിഎല്‍ ജനിച്ചു.
പണത്തിന്‍റെ പെരുമഴയുടെ അകമ്പടിയോടെയാണ് ഐപിഎല്‍ എത്തിയിരിക്കുന്നത്. വിജയികള്‍ക്ക് 2 ദശലക്ഷം ഡോളറാണ് ബിസിസിഐ വച്ചു നീട്ടുന്നത്.
2007 ല്‍ ഐസിസി ലോകകപ്പില്‍ വിജയിച്ച ഓസീസിന് ലഭിച്ചത് 1 ദശലക്ഷം ഡോളര്‍ മാത്രം!. ട്വന്‍റി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ചത് അര ദശലക്ഷം ഡോളര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ്‌ക്കെതിരെ ഓസീസ് താരങ്ങള്‍ കലാപക്കൊടി ഉയര്‍ത്തുവാനുള്ള കാരണം വേറോന്നുമല്ലായിരുന്നു
111.6 ദശലക്ഷം മുടക്കിയാണ് മദ്യ രാജാവ് വിജയ് മല്യ ബാംഗ്ലൂര്‍ ടീമിനെ സ്വന്തമാക്കിയത്. ടിപ്പുവിന്‍റെ വാള്‍ മോഹ വില കൊടുത്ത് സ്വന്തമാക്കുവാന്‍ പ്രകടിപ്പിച്ച മിടുക്ക് അദ്ദേഹം ഇവിടെയും കാണിച്ചു.
ഇന്ത്യന്‍ ഏകദിന നായകന്‍ ധോനിയെ കോടികള്‍ വാരിയെറിഞ്ഞ് ചെന്നൈ ടീം സ്വന്തമാക്കിയപ്പോള്‍ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു; ധോനിയുടെ ഏകാഗ്രത ഇത് തകര്‍ക്കുമോയെന്ന്?.