ഐപി‌എല്‍ പാകിസ്ഥാനെ വേദനിപ്പിച്ചോ?

PRO
അതുകൊണ്ടുതന്നെ വെറുതെ ഇവര്‍ക്ക് വേണ്ടി പണം ചെലവാക്കേണ്ടെന്ന തീരുമാനമായിരുന്നു എല്ലാ ഫ്രാഞ്ചൈസി മേധാവികള്‍ക്കും ഉണ്ടായിരുന്നത്. ലേലത്തില്‍ എടുത്താല്‍ തന്നെ ഇന്ത്യയിലേക്ക് വരാന്‍ പാക് സര്‍ക്കാര്‍ താരങ്ങള്‍ക്ക് അനുമതി നല്‍കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ടായിരുന്നു. ബാധ്യതാരഹിത സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നേരിട്ട കാലതാമസം ഉള്‍പ്പെടെ ഇതിനെ സാധൂകരിക്കാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. പലവട്ടം ഇക്കാര്യത്തില്‍ ഐപി‌എല്‍ അധികൃതര്‍ സമയപരിധി നീട്ടിനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അയല്‍ക്കാര്‍ തമ്മിലുള്ള കായിക ബന്ധത്തെ വീണ്ടും വഷളാ‍ക്കുന്ന തരത്തിലേക്കാണ് പാക് താരങ്ങളുടെ പ്രതികരണം വിരല്‍‌ചൂണ്ടുന്നത്. മുംബൈ ആക്രമണത്തിന് ശേഷം നയതന്ത്രതലത്തിലേതിന് സമാനമായ വാക് പോരായിരുന്നു ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് രംഗത്തും ഉണ്ടായത്. ഐസിസിയിലെ ബിസിസിഐയുടെ മേധാവിത്വം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് നേതൃത്വവും മുന്‍‌കളിക്കാരും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകകപ്പ് വേദി നഷ്ടമായതിനും യൂനിസ് ഖാന്‍റെ രാജി നാടകത്തിലും എല്ലാം അവര്‍ ബിസിസിഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ലാഹോറില്‍ ശ്രീലങ്കന്‍ ടീമുനു നേര്‍ക്കുണ്ടാ‍യ ആക്രമണത്തിനുശേഷം കായികമായി ഒറ്റപ്പെട്ടു പോയ പാക് ക്രിക്കറ്റിന് പ്രതീക്ഷയുടെ പച്ചതുരുത്തായിരുന്നു ഐ പി എല്‍. എന്നാല്‍ ആ പച്ചപ്പ് കണ്ട് പനിക്കേണ്ടെന്ന് ഐ പി എല്‍ ഭരണാധികാരികള്‍ അനന്നിഗ്ദമായി വ്യക്തമാക്കിയതോടെ നടുക്കടലില്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണിപ്പോള്‍ പാക് താരങ്ങള്‍.

മുംബൈ| WEBDUNIA|
നഷ്ടം പാക് താരങ്ങള്‍ക്ക് മാത്രമല്ല. ഐ പി എല്ലിന്‍റെ കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് കൂടിയാണ്. ആദ്യ ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത സൊഹൈല്‍ തന്‍‌വീറിനെയും ട്വന്‍റി-20യിലെ സൂപ്പര്‍ താരമായ ഷഹീദ് അഫ്രീദിയുടെയുമെല്ലാം മിന്നും പ്രകടനങ്ങളുടെ അഭാവം ഐ പി എല്‍ മൂന്നാം പതിപ്പിന്‍റെ നിറം കെടുത്തുമെന്ന് തീര്‍ച്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :