ശ്രീലങ്കൻ പൗരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനെത്തിയ പാക് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (18:45 IST)
ആരോപിച്ച് ശ്രീലങ്കൻ പൗരനെ പാകിസ്ഥാനിൽ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലങ്ക പ്രിമിയർ ലീഗിൽ (എൽപിഎൽ) കളിക്കാനെത്തുന്ന പാക്കിസ്ഥാൻ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കുമുള്ള സുരക്ഷ വർധിപ്പിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.

ദൈവനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊടിയ പീഡനങ്ങൾക്കിരയാക്കിയിരുന്നു. ആൾക്കൂട്ട കൊലപാതകത്തിനെതിരെ ശ്രീലങ്കയിലും പ്രതിഷേധം ശക്തമായതോടെയാണ് പാക് താരങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ആകെ 9 പാക് താരങ്ങളാണ് ലങ്ക പ്രിമിയർ ലീഗിൽ കളിക്കുന്നത്.മുഹമ്മദ് ഫഹീസ്, മുഹമ്മദ് ഉമർ, ശുഐബ് മാലിക്ക്, വഹാബ് റിയാസ്, സുഹൈബ് മഖ്സൂദ് തുടങ്ങിയവർക്കൊപ്പം പരിശീലക സംഘവും ലങ്കൻ പ്രീമിയർ ലീഗിൽ ഭാഗമാകുന്നുണ്ട്.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും ഹംബൻതോട്ടയിലുമായാണ് മത്സരങ്ങൾ നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :