'മിണ്ടരുത് ‘ - കോഹ്ലിക്ക് വില്യംസണിന്റെ ഇടിവെട്ട് മറുപടി, നോട്ട്ബുക്ക് ആഘോഷം തിരിച്ചടിയായി !

പ്രതികാരം തീർക്കാൻ കോഹ്ലി 2 വർഷമെടുത്തു, വില്യം‌സണ് 2 ദിവസം മതിയായിരുന്നു !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (10:38 IST)
ഹൈദരാബാദിൽ നടന്ന - വെസ്റ്റിൻഡീസ് ഒന്നാം ട്വിന്റി 20യിൽ വിൻഡീസ് ബോളർ കെസറിക് വില്യംസിനെ സിക്സറടിച്ച ശേഷം ഇന്ത്യൻ നായകൻ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷൻ ശ്രദ്ധ നേടിയിരുന്നു. രണ്ട് വർഷം മുൻപ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ വിരാട് കോലിയുടെ വിക്കറ്റ് എടുത്ത ശേഷം വില്യം നടത്തിയ സെലിബ്രേഷന് മറുപടിയെന്നോണമായിരുന്നു കോഹ്ലിയുടെ നോട്ട് ബുക്ക് സെലിബ്രേഷൻ. പക്ഷേ, ഈ അമിതാഘോഷത്തിന് കോഹ്ലി നൽകേണ്ടി വന്നത് വലിയ വിലയാണ്.

തിരുവനന്തപുരത്ത് നടന്ന രണ്ടാം ട്വന്റി20യിൽ കോലിയെ പുറത്താക്കിയത് ഇതേ വില്യംസ് തന്നെ. 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത കോലിയെ വില്യംസിന്റെ പന്തിൽ ലെൻഡ്ൽ സിമ്മൺസാണ് ക്യാച്ചെടുത്ത് തിരിച്ചയച്ചത്. ഇതിനു പിന്നാലെ നോട്ട്ബുക്ക് ആഘോഷം തന്നെയായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, തികച്ചും വ്യത്യസ്തമായിട്ടാണ് വില്യംസ് ഇത് ആഘോഷിച്ചത്.

വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളെ സാക്ഷിനിർത്തി ചുണ്ടിൽ വിരൽ ചേർത്ത് ‘മിണ്ടരുത്’ എന്ന് ആംഗ്യം കാട്ടിയായിരുന്നു അത്. എന്തായാലും വില്യംസിന്റെ ഈ അപ്രതീക്ഷിത പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം, വീണ്ടും നോട്ട്ബുക്ക് ആഘോഷം ആവർത്തിച്ച് ‘ഉറങ്ങുന്ന സിംഹത്തെ ഉണർത്താത്തത് നന്നായി എന്നായിരുന്നു കമന്ററി ബോക്സിൽ ഇയാൻ ബിഷപ്പിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :